ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂ​ൾ വിട്ട് വീട്ടിലേക്ക് പോയ വി​ദ്യാ​ർ​ഥി​ക​ളെ കാ​ട്ടാ​ന ഓ​ടി​ച്ചു

ഇ​ടി​ഞ്ഞാ​ർ ട്രൈ​ബ​ൽ സ്കൂ​ളി​ലെ വിദ്യാർത്ഥികളെയാണ് കാട്ടാന ഓടിച്ചത്

പാ​ലോ​ട്: പ​ഠ​നം ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​ട്ടാ​ന ഓ​ടി​ച്ചു. ഇ​ടി​ഞ്ഞാ​ർ ചെ​ന്നെ​ല്ലി​മൂ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ടി​ഞ്ഞാ​ർ ട്രൈ​ബ​ൽ സ്കൂ​ളി​ലെ വിദ്യാർത്ഥികളെയാണ് കാട്ടാന ഓടിച്ചത്.

കാട്ടിലൂടെയുള്ള വഴിയിൽ മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് കൂ​ട്ട​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഇതിനിടെ അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ന്നി​ൽ​പെ​ട്ട ആ​ന​യെ ക​ണ്ട് കു​ട്ടി​ക​ൾ പി​ന്തി​രി​​ഞ്ഞോ​ടുകയായിരുന്നു.

Read Also : യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസം പുടിനെ സന്ദര്‍ശിച്ച ഇമ്രാന്‍ ഖാനെതിരെ ലോകരാജ്യങ്ങള്‍ : പാകിസ്ഥാന് തിരിച്ചടി

തുടർന്ന്, വിദ്യാർത്ഥികൾ സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി അ​ധ്യാ​പ​ക​രോ​ടും നാ​ട്ടു​കാ​രോ​ടും വി​വ​രം ധ​രി​പ്പി​ച്ചു. അ​വ​ർ കൂ​ട്ട​മാ​യി ആ​ന​യെ കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു​വി​ട്ടു. പി​ന്നീ​ട്, കു​ട്ടി​ക​ളെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ കൊ​ണ്ടെ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button