CricketLatest NewsNewsSports

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി. ശ്രേയസ് അയ്യറുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ, ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (74) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടി20യിൽ പരിക്കേറ്റ ഇഷാന്‍ കിഷനെ പുറത്തിരുത്തി. രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തി. കിഷന് പുറമെ, ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു.

അതേസമയമം, പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയതോടെ ശ്രേയസിനെ തേടി അപൂര്‍വ റെക്കോര്‍ഡ് നേട്ടമെത്തി. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചായി മൂന്ന് അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ശ്രേയസ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരം. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു കോഹ്ലിയുടെ നേട്ടം.

Read Also:- തലമുടിയഴകിനും ചര്‍മ്മ സംരക്ഷണത്തിനും..

ആദ്യ മത്സരത്തില്‍ 28 പന്തില്‍ പുറത്താവാതെ 57 റണ്‍സാണ് ശ്രേയസ് നേടിയത്. രണ്ടാം ടി20യില്‍ 44 പന്തില്‍ 74 റണ്‍സും. അവസാന മത്സരത്തില്‍ 73 റണ്‍സും സ്വന്തമാക്കി. 204 റണ്‍സാണ് മൂന്ന് ടി20യില്‍ നിന്നാകെ ശ്രേയസ് സ്വന്തമാക്കിയത്. പരമ്പരയിലെ താരവും ശ്രേയസായിരുന്നു.കൂടാതെ, മൂന്ന് ടി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമന്നെ റെക്കോര്‍ഡും ശ്രേയസിന്റെ പേരിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button