Latest NewsIndiaNewsInternational

റൊമാനിയൻ അതിർത്തിയിൽ കനത്ത മഞ്ഞുവീഴ്ച, തണുത്തു വിറച്ച് കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ വിദ്യാർത്ഥികൾ

റൊമാനിയ: അതിർത്തിയിൽ നിരന്തരമായി തുടരുന്ന മഞ്ഞുവീഴ്ചയിൽ ദുരിതത്തിലായി ഇന്ത്യൻ വിദ്യാർത്ഥികൾ. കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ മണിക്കൂറുകളോളം റോഡിൽ നിൽക്കേണ്ടി അവസ്ഥയിലാണ് ഇവർ. ഫോണെടുക്കാനോ മറ്റോ കയ്യുറകൾ പോലും അഴിക്കാൻ ഇവർക്ക് സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read:ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല: എംഎൽഎ എം.വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു

സർക്കാർ ഇടപെടൽ കൃത്യമായി നടക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികൾ കൂടി എടുത്ത് പറയേണ്ടതുണ്ട്. ഭക്ഷണമില്ലാതെ, വെള്ളവും ആവശ്യമായ വസ്ത്രങ്ങളും ഇല്ലാതെയാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ മണിക്കൂറുകൾ തള്ളിനീക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ത്യക്കാർക്ക് പുറമെ മറ്റു രാജ്യക്കാരും, അഭയാർഥികളും ഇവിടെയുണ്ട്.

അതേസമയം, കേന്ദ്ര സർക്കാരിന്റെ റഷ്യ വഴിയുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നുണ്ട്. യുദ്ധഭൂമിയിൽ നിന്ന് വിദ്യാർത്ഥികൾ തിരിച്ചെത്തുന്നുമുണ്ട്. എങ്കിലും, പലയിടങ്ങളിലും വിദ്യാർത്ഥികൾ അറിയിക്കുന്ന വിവരം കരളലിയിക്കുന്നതാണ്. യുക്രൈൻ സൈനികരുടെ മോശം പെരുമാറ്റവും കാലവസ്ഥയുമെല്ലാം ഇപ്പോഴും വലിയ വെല്ലുവിളിയായിത്തന്നെയാണ് തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button