KollamLatest NewsKeralaNattuvarthaNews

കന്നുകാലികളെ വെടിവെച്ച്‌ കൊന്ന് മാംസം കടത്തൽ : യൂട്യൂബറും സംഘവും പിടിയിൽ

ചിതറ പെരിങ്ങാട് സജീര്‍ മന്‍സിലില്‍ റജീഫ് (റെജി-35), ഇയാളുടെ പിതാവ് കമറുദ്ദീന്‍ (62), ചിതറ കൊച്ചാലുംമൂട് രേഖഭവനില്‍ ഹിലാരി (42) എന്നിവരാണ് അറസ്റ്റിലായത്

അഞ്ചല്‍: കന്നുകാലികളെ വെടിവെച്ചുകൊന്ന് മാംസം കടത്തുന്ന സംഘം അറസ്റ്റിൽ. ചിതറ പെരിങ്ങാട് സജീര്‍ മന്‍സിലില്‍ റജീഫ് (റെജി-35), ഇയാളുടെ പിതാവ് കമറുദ്ദീന്‍ (62), ചിതറ കൊച്ചാലുംമൂട് രേഖഭവനില്‍ ഹിലാരി (42) എന്നിവരാണ് അറസ്റ്റിലായത്. ഏരൂര്‍ പൊലീസ് ആണ് പിടികൂടിയത്.

നാടന്‍ തോക്കും തിരകളും സ്‌ഫോടക വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നു പിടിച്ചെടുത്തു. മാത്രമല്ല, ഇറച്ചി കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിളക്കുപാറ ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിടുന്ന കന്നുകാലികളെയാണ് ഇവര്‍ വെടിവെച്ചു കൊന്ന് കടത്തുന്നത്. ഹങ്ക്രി ക്യാപ്റ്റന്‍ എന്ന യൂട്യൂബ് ചാനല്‍ ഉടമയാണ് അറസ്റ്റിലായ റജീഫ്.

Read Also : ‘എറണാകുളത്ത് മാത്രം ക്ലച്ച് കിട്ടുന്നില്ല’, ഭരണം ഉറപ്പിച്ചിട്ടും സ്വാധീനമുറപ്പിക്കാൻ കഴിയുന്നില്ല: ചർച്ച നടത്താൻ സിപിഎം

കഴിഞ്ഞ 22-ന് വെളുപ്പിന് രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പതിനൊന്നാം മൈല്‍ കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ പശുവിനെ ആണ് വെടിവെച്ച് കൊന്ന് മാംസം കൊണ്ടുപോയത്. സജിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാലങ്ങളായി എണ്ണപ്പനത്തോട്ടത്തില്‍ നിന്ന് കന്നുകാലികളെ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടിയത്.

ഏരൂര്‍ എസ്‌ഐ. ശരലാലിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്‌ഐ.മാരായ സജികുമാര്‍, നിസാറുദ്ദീന്‍, എഎസ്‌ഐ. കിഷോര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനിമോന്‍, അനില്‍കുമാര്‍, ദീപക്, അഭിലാഷ്, രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനായ സിനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button