KozhikodeLatest NewsKeralaNattuvarthaNews

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ 18കാരൻ മുങ്ങി മരിച്ചു

വടകര കോട്ടയ്ക്കല്‍ ബീച്ച്‌ സല്‍സബീല്‍ (18) ആണ് മരിച്ചത്

കോഴിക്കോട് : ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. വടകര കോട്ടയ്ക്കല്‍ ബീച്ച്‌ സല്‍സബീല്‍ (18) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായാണ് സല്‍സബീല്‍ അടക്കം ആറുപേര്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ പാറയില്‍ നിന്നും തെന്നി വീഴുകയായിരുന്നു.

Read Also : പതിനായിരങ്ങൾ അവിടെയുണ്ട്, അവരുടെ സുരക്ഷയ്ക്കായി ബന്ധപ്പെട്ടവർ രാപ്പകലില്ലാതെ പരിശ്രമിച്ചു വരികയാണ്: മുഖ്യമന്ത്രി

ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button