Latest NewsSaudi ArabiaNewsGulf

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു: കോടതി വിവാഹമോചനം അനുവദിച്ചു

എന്നാല്‍, യുവാവിന്റെ സ്വഭാവം മോശമാണെന്നും, തന്റെ മകള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ വരാമെന്ന് പറഞ്ഞത് യുവാവ് അംഗീകരിച്ചില്ലെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.

റിയാദ്: ഭാര്യ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് യുവാവ് വിവാഹമോചനം തേടി. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം മാസം വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന് ബന്ധം വേർപെടുത്തിയതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Also read: സ്‌പെയിനിൽ പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ടു: അഞ്ച് പാകിസ്ഥാൻ പൗരന്മാർ പിടിയിൽ

വിവാഹമോചന കേസ് ഫയല്‍ ചെയ്ത യുവാവിന് അനുകൂലമായി ജിദ്ദ സിവില്‍ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്വർണം യുവതി തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വിവാഹ സമയത്ത് യുവാവ് ഭാര്യയ്ക്ക് 50,000 റിയാല്‍ പണവും കുറച്ച് സ്വര്‍ണവും നല്‍കിയിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് വിവാഹ പാര്‍ട്ടി നടത്താമെന്ന് ഇവർ തമ്മിൽ ധാരണയും ഉണ്ടായിരുന്നു.

ഭാര്യ തന്നെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെന്നും, അവരുമായി സംസാരിക്കാന്‍ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നതായും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യാപിതാവിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, ഭാര്യയോട് ഒന്നുകില്‍ തിരികെ വീട്ടില്‍ വരാനും, അല്ലെങ്കില്‍ സ്വർണം തിരികെ നൽകാനും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, യുവാവിന്റെ സ്വഭാവം മോശമാണെന്നും, തന്റെ മകള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ വരാമെന്ന് പറഞ്ഞത് യുവാവ് അംഗീകരിച്ചില്ലെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button