Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: പവലിയനുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു

ദുബായ്: ദുബായ് എക്‌സ്‌പോ 2020 പവലിയനുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാത്രി 11 മണി വരെയാണ് സമയം ദീർപ്പിച്ചത്. ഇന്നു മുതൽ ഒരു മണിക്കൂർ കൂടുതൽ എക്‌സ്‌പോയിൽ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുക. എക്‌സ്‌പോ 2020 അവസാനിക്കാൻ 30 ദിവസം ശേഷിക്കെയാണ് നടപടി.

Read Also: യുക്രൈനിൽ ഷവർമ്മ കഴിക്കാൻ പോയ വിദ്യാർത്ഥിയ്ക്ക് നേരെ ഉയരുന്ന വംശീയ അധിക്ഷേപത്തിനെതിരെ ശ്രീജ നെയ്യാറ്റിൻകര

കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ ആഭ്യന്തര സന്ദർശനങ്ങളിൽ 128 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സന്ദർശനങ്ങളിൽ 19 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ച എക്‌സ്‌പോ വേദിയിലേക്കുള്ള പ്രതിവാര സന്ദർശനങ്ങളുടെ എണ്ണം ഒരു ദശലക്ഷം കടന്നിരുന്നു. എക്‌സ്‌പോ ആരംഭിച്ചശേഷം ആദ്യമായാണ് പ്രതിവാര സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത്. വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.

Read Also: ഉക്രൈനിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് ആയുധമാക്കി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button