CricketLatest NewsNewsSports

ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ, ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നായകന്‍ രോഹിത് ശർമ്മ. ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ടി വരില്ലെന്നും അര്‍ഹിക്കുന്നവരുണ്ടെങ്കില്‍ എന്തായാലും അവരെത്തേടി വിളി വരുമെന്നും രോഹിത് പറഞ്ഞു. കൂടാതെ, അവസരം കിട്ടുന്നവര്‍ അത് മുതലാക്കുമ്പോള്‍ ടീമിന് കൂടുതല്‍ കരുത്തരാകുമെന്നും താരം കൂട്ടിച്ചേർത്തു.

‘മുമ്പോട്ടുള്ള കുതിപ്പാണ് ലക്ഷ്യം. ടീമിലെ സ്ഥാനത്തെക്കുറിച്ച് ആരും ആകുലപ്പെടേണ്ട സാഹചര്യമില്ല. അര്‍ഹതയുളളവര്‍ ആരായാലും അവരെത്തേടി അവസരം വരും. അതെത്തുക തന്നെ ചെയ്യും. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ മിക്കവാറും എല്ലാവര്‍ക്കും അവസരം കിട്ടി. ഞങ്ങൾ ആഗ്രഹിച്ച കാര്യമാണിത്. ഈ പരമ്പരയില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ സംഭവിച്ചു. എല്ലാ ഘടകങ്ങളും ഒരുമിച്ച് വന്നു. ടീമിലെ സ്ഥാനത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട. എല്ലാ വിടവുകളും നികത്തിയാകും നമ്മള്‍ മുമ്പോട്ട് പോകുന്നത്’ രോഹിത് പറഞ്ഞു.

Read Also:- തന്റെ ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് ശ്രേയസ് അയ്യർ

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടിയതോടെ നിരവധി റെക്കോഡുകളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ തേടിയെത്തിയത്. നാട്ടില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകന്‍ എന്ന പദവിയാണ് രോഹിത് ഇപ്പോൾ സ്വന്തമാക്കിയത്. 17 വിജയമാണ് രോഹിതിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button