CricketLatest NewsNewsSports

തന്റെ ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് ശ്രേയസ് അയ്യർ

മുംബൈ: ക്രിക്കറ്റിൽ തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. മൂന്നാം സ്ഥാനമായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും ഇന്നിങ്‌സ് ഏറ്റവും വേഗത്തിലാക്കാന്‍ കഴിയുന്ന ഒരേയൊരു പൊസിഷൻ ടോപ്പ് ത്രീയെന്നും താരം പറയുന്നു. ഇപ്പോള്‍, ടീമിലെ എന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ഫോം നിലനിര്‍ത്തുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നും അയ്യർ കൂട്ടിച്ചേർത്തു.

‘നിലവിലെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ, കിട്ടുന്ന അവസരങ്ങള്‍ സമർത്ഥമായി ഉപയോഗിക്കുകയും ആസ്വദിച്ച് കളിക്കുകയുമാണ് ഞാൻ ലക്ഷ്യമിടുന്നത്. എനിക്ക് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ഇഷ്ടമാണ്. പിച്ചിലേക്ക് പോകുമ്പോഴെല്ലാം അതെന്റെ ഉള്ളിലുണ്ടാകും’ ശ്രേയസ് വ്യക്തമാക്കി.

Read Also:- തൊണ്ടയിലെ അണുബാധ അകറ്റാൻ തേന്‍ നെല്ലിക്ക!

ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്ന പൊസിഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരമാണ് ശ്രേയസ് അയ്യര്‍. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും നിര്‍ണ്ണായകമായ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചത് ശ്രേയസ് അയ്യരായിരുന്നു. മൂന്ന് കളിയിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ താരത്തിന് മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടാനാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button