Latest NewsNewsIndiaInternational

‘ദയവ് ചെയ്ത് ആരും ബങ്കർ വിട്ട് പുറത്തിറങ്ങരുത്, എംബസി മുന്നറിയിപ്പ് നൽകിയതാണ്’: ഉക്രൈനിൽ നിന്നും മലയാളി വിദ്യാർത്ഥിനി

കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യക്ക് ഒരു പൗരനെ നഷ്ടമായി. കീവിൽ നിന്നും എല്ലാവരും ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങണമെന്ന് ഇന്നലെ തന്നെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. എന്നാൽ, സുമി, ഖാർകീവ് എന്നിവടങ്ങളിൽ കഴിയുന്നവർ ഒരു കാരണവശാലം ബങ്കർ വിട്ട് പുറത്തിറങ്ങരുത് എന്ന നിർദേശമായിരുന്നു ഇന്നലെയും ഇന്നുമായി ഇന്ത്യൻ എംബസി വിദ്യാർത്ഥികൾക്ക് നൽകിയിരുന്നത്. ഒരു ആക്രമണത്തിനുള്ള സാധ്യത ഉണ്ടെന്നും, സുരക്ഷിതരായി ഇരിക്കണമെങ്കിൽ ബങ്കറിൽ തന്നെ കഴിയണം എന്നുമായിരുന്നു എംബസി വിദ്യാർത്ഥികൾക്ക് നൽകിയ നിർദേശം. ഈ നിർദേശം നിലനിൽക്കേയാണ്, കർണാടക സ്വദേശിയായ നവീൻ എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായത്.

Also Read:ലഭിക്കുന്ന ഓരോ അവസരവും നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരും: ആകാശ് ചോപ്ര

തങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് ഖാർകീവിലെ ബങ്കറിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിനികൾ. യാതൊരു കാരണവശാലും ബങ്കറിൽ നിന്നും പുറത്തിറങ്ങരുത് എന്ന് നിർദേശം ലഭിച്ചിരുന്നതായി ഖാർകീവിലെ ഒരു ബങ്കറിൽ പ്രതീക്ഷയോടെയും ഭയത്തോടെയും കഴിയുന്ന മലയാളി വിദ്യാർത്ഥിനി പറയുന്നു. ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഇവർ. ഇനി നാട്ടിലേക്ക് തിരികെ വരാൻ കഴിയുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും പെൺകുട്ടി പറയുന്നു.

‘ഞങ്ങളോട് ബങ്കറിൽ നിന്നും ഇറങ്ങരുത് എന്ന് പറഞ്ഞിട്ടുള്ളതാണ്. പക്ഷെ, ഇപ്പോഴും യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുണ്ട്. അതിർത്തിയിൽ കഴിയുന്ന വിദ്യാർത്ഥികളുണ്ട്. അവരുടെ അവസ്ഥ എന്താണ്? അവരെ ഒന്ന് രക്ഷിക്കാൻ ശ്രമിക്കൂ. യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായിരിക്കാൻ ബങ്കർ ലഭിച്ചെന്ന് വരില്ല. ഇവിടെ ബങ്കറിൽ കഴിയുന്നവർ ദയവ് ചെയ്ത് പുറത്തിറങ്ങരുത്. അവസ്ഥ വളരെ മോശമാണ്. വീടുകളിലേക്ക് വിളിക്കുന്നവർ പറയുന്നത് പ്രാർത്ഥിക്കാനാണ്. സ്വന്തം നാട്ടിലെത്താൻ കഴിയുമോയെന്ന് അറിയില്ല’, വിദ്യാർത്ഥിനി പറയുന്നു.

Also Read:ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ

അതേസമയം, ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ ആണ് കൊല്ലപ്പെട്ടത്. കടയിലേക്ക് സാധനം വാങ്ങാൻ പോകുന്നതിനിടെയായിരുന്നു അപകടം. ദുരന്തമുഖത്ത് തന്നെയുള്ള ബങ്കറിൽ ആയിരുന്നു നവീൻ കഴിഞ്ഞിരുന്നത്. ഖാർകീവിൽ ഇന്നലെ മുതൽ റഷ്യ ഷെല്ലാക്രമണം ആരംഭിച്ചിരുന്നു. ഇത് കുറഞ്ഞിരുന്ന സമയത്താണ് നവീൻ ബങ്കറിൽ നിന്നും പുറത്തിറങ്ങിയത്. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.

അതേസമയം, ഷെല്ലാക്രമണം ആരംഭിച്ച സമയം മുതൽ വിദ്യാർത്ഥികളോട് ബങ്കർ വിട്ട് പുറത്തിറങ്ങരുത് എന്ന് ഇന്ത്യൻ എംബസി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിതി വളരെ രൂക്ഷമായതിനാലാണ്, ബങ്കർ വിട്ട് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയത്. ആറ് ദിവസമായി ഖർഖീവിലെ ഷെൽട്ടറുകളിൽ അഭയംപ്രാപിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെയാണ് ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയത് എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button