KeralaLatest NewsNews

കോടതിക്ക് മാത്രം ബോധ്യപ്പെട്ടാൽ മതിയോ?ജനങ്ങൾക്ക് കൂടെ ബോധ്യപ്പെടണ്ടേ?:മീഡിയ വണ്ണിന്റെ വിലക്കിനെതിരെ ശ്രീജ നെയ്യാറ്റിൻകര

കൊച്ചി: മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ, കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരിച്ച് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. മീഡിയ വണ്ണിന്റെ പ്രവർത്തനം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കേന്ദ്രസർക്കാർ വാദിക്കുമ്പോൾ, ആ ഭീഷണി എന്താണെന്ന് ജനങ്ങൾ അറിയണ്ടേ എന്ന് ശ്രീജ നെയ്യാറ്റിൻകര ചോദിക്കുന്നു. മീഡിയ വൺ ചെയ്ത കുറ്റമെന്താണെന്ന് ഒന്നരമാസത്തിലേറെയായി ചോദിക്കുന്നുണ്ടെങ്കിലും, ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.

ഹിന്ദുത്വ വാദികൾ മീഡിയ വൺ എന്ന മാധ്യമ സ്ഥാപനത്തെ, സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വാചക കസർത്തുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശ്രീജ ആരോപിച്ചു. പ്രതിഷേധങ്ങളൊക്കെ തണുത്തു തുടങ്ങിയിരിക്കുന്ന ആ സ്ഥാപനത്തിലെ നൂറ് കണക്കിന് തൊഴിലാളികളുടെ അവസ്ഥയെ കുറിച്ച് ആരോർക്കുമെന്നും ഇത് എന്തൊരവസ്ഥയാണെന്നും ശ്രീജ, തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ജനാധിപത്യ വിരുദ്ധതയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച ശ്രീജ, ഒരു മാധ്യമ സ്ഥാപനത്തെ രാജ്യ സുരക്ഷ എന്ന ഇണ്ടാസ് കാണിച്ച് പൂട്ടിയിട്ടിരിക്കുകയാണ് എന്നും ചൂണ്ടിക്കാട്ടുന്നു.

Also Read:രോഹിത്തിന്റെ കരിയറിലെ തുടക്കകാലം മാത്രമാണിത്, അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെ: മുന്നറിയിപ്പുമായി രാജ്കുമാര്‍ ശര്‍മ

‘മീഡിയ വൺ വിലക്ക്, ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരി വയ്ക്കുമ്പോൾ ഈ രാജ്യത്തിന്റെ ജനാധിപത്യം എവിടെത്തി നിൽക്കുന്നു എന്നാലോചിക്കാൻ തന്നെ വയ്യ. മീഡിയ വണ്ണിന്റെ പ്രവർത്തനം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കേന്ദ്രസർക്കാർ വാദം. അങ്ങനെയെങ്കിൽ ആ സുരക്ഷാ ഭീഷണി എന്താണെന്ന് ജനങ്ങൾക്കറിയണ്ടേ? മുദ്ര വച്ച കവർ കോടതിക്ക് മാത്രം ബോധ്യപ്പെട്ടാൽ മതിയോ? ജനങ്ങൾക്ക് കൂടെ ബോധ്യപ്പെടണ്ടേ? വേണ്ട എന്നാണ് മറുപടിയെങ്കിൽ അതെന്ത് രീതിയാണ്? കഴിഞ്ഞൊരു മാസക്കാലമായി ജനങ്ങൾ ചോദിക്കുന്നുണ്ട്, എന്താണ് മീഡിയ വൺ ചെയ്ത, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തി എന്ന്‌. അതിന് മറുപടിയില്ല. പകരം ഹിന്ദുത്വ വാദികൾ ആ മാധ്യമ സ്ഥാപനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വാചക കസർത്തുകൾ നടത്തിക്കൊണ്ടിരിക്കുന്നു. എന്തൊരു ജനാധിപത്യ വിരുദ്ധതയാണിത്. പ്രതിഷേധങ്ങളൊക്കെ തണുത്തു തുടങ്ങിയിരിക്കുന്നു. ആ സ്ഥാപനത്തിലെ നൂറ് കണക്കിന് തൊഴിലാളികളുടെ അവസ്ഥയെ കുറിച്ച് ആരോർക്കും? എന്തൊരവസ്ഥയാണിത്?’, ശ്രീജ നെയ്യാറ്റിൻകര ചോദിക്കുന്നു.

അതേസമയം, മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് ഇന്ന് ഉച്ചയോടെയാണ്. സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മീഡിയ വൺ ചാനലിനെതിരായുള്ള കേന്ദ്ര നടപടിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയും ചെയ്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ, മലയാളം വാർത്താ ചാനലായ മീഡിയ വൺ നൽകിയ അപ്പീൽ ആണ് കേരള ഹൈക്കോടതി ബുധനാഴ്ച തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button