Latest NewsNewsIndia

മയക്കുമരുന്ന് കേസ്: ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി

മുംബൈ: ലഹരി മരുന്ന് കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്‍സിബി ചട്ടം അനുസരിച്ച് റെയ്ഡ് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണം. എന്നാല്‍, ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത റെയ്ഡ് നടപടികൾ റെക്കോര്‍ഡ് ചെയ്തിരുന്നില്ല. ഇതാണ് എൻസിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദവും നിലനിൽക്കാത്തതാണെന്നും എൻസിബി കണ്ടെത്തി. രണ്ട് മാസത്തിനകം എസ്ഐടി റിപ്പോർട്ട് സമർപ്പിക്കും.

Read Also  :  ഐഎസ്എല്ലിൽ ജംഷഡ്‌പൂര്‍ എഫ്സി സെമിയിൽ

കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിൽ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരു മാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button