Latest NewsNewsIndiaInternational

ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കും: തീരുമാനം മോദി – പുടിൻ ചർച്ചയിൽ

ഡൽഹി: ഉക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തി. ഉക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കുന്ന കാര്യം ചർച്ചയായെന്നാണു വിവരം. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്.

നേരത്തേ ഉക്രൈനിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്ന് റഷ്യന്‍ സ്ഥാനപതി ഇന്ത്യയോട് അഭ്യര്‍ഥിച്ചു.

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അതിനിടെ, ഉക്രൈൻ രക്ഷാദൗത്യം ചർച്ച ചെയ്യാൻ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഉക്രൈനിലെ നഗരങ്ങളിൽ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും ഉക്രൈൻ അറിയിച്ചു. അതേസമയം, ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണമെന്ന മുന്നറിയിപ്പിന്റെ സമയപരിധി അവസാനിച്ചു. ഉക്രൈൻ സമയം വൈകിട്ട് ആറിന് മുന്‍പ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനായിരുന്നു എംബസിയുടെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button