Latest NewsNewsLife StyleHealth & Fitness

ദഹനപ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കാൻ ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കൂ

ദഹനപ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കാൻ ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഗുണകരമാണ്. നാരങ്ങ വൈറ്റമിൻ സി, ബി, നാരുകൾ, ആൻറിഓക്സിഡൻറ്സ്, പോട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ്.

വൈറ്റമിൻ സി രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിനാവശ്യമായ അയൺ ആഗീരണം ചെയ്യാനും നാരങ്ങയ്ക്കു കഴിയും. നല്ലൊരു എനർജി ഡ്രിങ്ക് എന്നതിലുപരി കാൻസറിൽ നിന്ന് സംരക്ഷണം നൽകാനും നാരങ്ങാവെള്ളത്തിന് കഴിയും.

Read Also : സിപിമ്മിൽ നിന്ന് 75 തികഞ്ഞവരും ചില മുതിർന്ന നേതാക്കളും ഒഴിവാകും: സെക്രട്ടറിയേറ്റിൽ പുതുമുഖങ്ങൾ

തലച്ചോറിന്റെയും ഞരമ്പുകളുടെയും സുഗമമായ പ്രവർത്തനത്തിനും നാരങ്ങാവെള്ളം സഹായിക്കും. മാനസിക പിരിമുറുക്കമുള്ള ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും വണ്ണം കുറയ്ക്കാനും നാരങ്ങാവെള്ളത്തിന് കഴിയും. കൂടാതെ, ശരീരത്തിലെ സന്ധികളിലുണ്ടാകുന്ന നീർ‍ക്കെട്ടകറ്റാനും നാരങ്ങാവെള്ളത്തിന് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button