Latest NewsNewsInternational

തെരുവുകളില്‍ അഴിഞ്ഞാടി യുക്രെയ്ന്‍ ക്രിമിനലുകള്‍, റഷ്യന്‍ സൈന്യത്തിന്റെ പേരില്‍ കവര്‍ച്ചയും ബലാത്സംഗവും

യുക്രെയ്‌നില്‍ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കീവ്: യുക്രെയ്‌നു നേരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, തങ്ങളുടെ പൗരന്‍മാരോട് റഷ്യക്കെതിരെ പോരാടാന്‍ വൊളോഡിമിര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന്, ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കി റഷ്യയ്‌ക്കെതിരെ പോരാടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇതുവരെ യുക്രെയ്ന്‍. കീഴടങ്ങാതെ പിടിച്ച് നില്‍ക്കുന്നത്.

Read Also : അമേരിക്കയുടെ ക്ലസ്റ്റർ ബോംബും ഭക്ഷണ പാക്കറ്റുകളും : അഫ്ഗാനി കുട്ടികൾ ചിതറിത്തെറിച്ച കഥ

എന്നാല്‍, സാഹചര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് പോലെയല്ലെന്ന് പറയുകയാണ് ഗോണ്‍സാലോ ലിറയെന്ന എഴുത്തുകാരന്‍. ഇയാള്‍ കീവിലുണ്ട്. ‘ഇപ്പോള്‍ തെരുവിലാകെ താണ്ഡവമാടുന്നത് ക്രിമിനലുകളാണ്. അവരുടെ കൈകളില്‍ ആയുധങ്ങള്‍ എത്തിച്ചത് സെലന്‍സ്‌കിയുടെ സര്‍ക്കാരാണ്’, ഗോണ്‍സാലോ കുറ്റപ്പെടുത്തി. മിലിട്ടറി ഗ്രേഡ് ആയുധങ്ങളാണ് ഈ ക്രിമിനലുകളുടെ കൈവശമുള്ളത്. ആരെന്നോ എന്തെന്നോ നോക്കാതെയാണ് ഈ ആയുധങ്ങള്‍ നല്‍കിയത്. നിരവധി കൊള്ളയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്ന് ഗോണ്‍സാലോ ആരോപിച്ചു.

‘ക്രിമിനലുകള്‍ ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയാണ്. കൊള്ള, ബലാത്സംഗം, എല്ലാ തരം ദുരിതങ്ങളും അവര്‍ നടത്തുകയാണ്. കീവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവെപ്പ് റഷ്യക്കാര്‍ നടത്തിയതല്ല. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. ഈ വെടിവെപ്പ് നടക്കുമ്പോള്‍ റഷ്യന്‍ സൈന്യം പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു. ഇത് കൊള്ള സംഘം നടത്തിയ വെടിവെപ്പാണ്’ , അദ്ദേഹം പറഞ്ഞു.

‘ക്രിമിനലുകള്‍ അവര്‍ക്ക് ലഭിച്ച പുതിയ ആയുധങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുകയാണ്. അവര്‍ ഈ ആയുധത്തിന്റെ ബലത്തില്‍ തങ്ങളുടെ അധീന പ്രദേശം സൃഷ്ടിക്കാന്‍ നോക്കുകയാണ്. ഇത് സെലന്‍സ്‌കി സര്‍ക്കാര്‍ ഉണ്ടാക്കിയ അരാജകത്വമാണ്. ഈ കൊള്ള സംഘങ്ങള്‍ തമ്മില്‍ ആദ്യം ഏറ്റുമുട്ടും. അതിന് ശേഷം ഇവര്‍ ജനങ്ങളെ ലക്ഷ്യമിടും’, ഗോണ്‍സാലോ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button