Latest NewsIndiaInternational

ഉക്രൈനിൽ നിന്ന് രക്ഷിക്കൂ, സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് യുപിയിലിരുന്ന് യുവതി: കയ്യോടെ പൊക്കി യോഗിയുടെ പോലീസ്

പിടിക്കപ്പെട്ടതിന് ശേഷം യുവതി നടത്തിയ കുറ്റസമ്മതം, സമാജ്‌വാദി പാർട്ടി നേതാവായ തന്റെ പിതാവ് മഹേന്ദർ യാദവിന്റെ നിർദ്ദേശപ്രകാരമാണ് താൻ ആ വീഡിയോ ചെയ്തതെന്നാണ്.

ലഖ്‌നൗ: ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിച്ചു കൊണ്ടുവരാൻ കേന്ദ്രസർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് പരിശ്രമിക്കുന്നത്. ഇതിനിടെ, റഷ്യൻ മിസൈലാക്രമണത്തിൽ നിർഭാഗ്യവശാൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം രക്ഷിതാക്കളിൽ പരിഭ്രാന്തിയുണർത്തുകയും ചെയ്തു. പരിഭ്രാന്തരായ രക്ഷിതാക്കളെ സർക്കാർ ആശ്വസിപ്പിക്കുന്നതിനിടയിൽ, കേന്ദ്രത്തെ കുറ്റപ്പെടുത്തിയും കൂടുതൽ പരിഭ്രാന്തി പടർത്തിയും പ്രതിപക്ഷ കക്ഷികൾ പല കുതന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ട്.

ഇത്തരം ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉക്രൈനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയായ താൻ ഇന്ത്യൻ സർക്കാരിന്റെ സഹായമില്ലാതെ, ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു യുവതിയുടെ വീഡിയോ വൈറലായിരുന്നു. ഇത് കോൺഗ്രസ് ഉൾപ്പെടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ ചിത്രീകരിച്ച വൈശാലി യാദവ് എന്ന യുവതിയെ യുപി പോലീസ് ഹർദോയിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഇന്ത്യയുടെയും, ഭരണകക്ഷിയായ ബിജെപിയുടെയും, പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനായി യുവതി മനഃപൂർവ്വം ചെയ്തതായിരുന്നു ഈ വീഡിയോ. എന്നാൽ, പിടിക്കപ്പെട്ടതിന് ശേഷം യുവതി നടത്തിയ കുറ്റസമ്മതം, സമാജ്‌വാദി പാർട്ടി നേതാവായ തന്റെ പിതാവ് മഹേന്ദർ യാദവിന്റെ നിർദ്ദേശപ്രകാരമാണ് താൻ ആ വീഡിയോ ചെയ്തതെന്നാണ്. യുവതിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ തേരാപുർസോളി ഗ്രാമത്തിന്റെ മേധാവി ആണ് വൈശാലി യാദവ്. തന്റെ മകൾ വൈശാലി യാദവ് ഗ്രാമസഭയുടെ മേധാവിയാണെന്ന് പിതാവ് മഹേന്ദ്ര യാദവ് തന്നെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. ‘വൈശാലി യാദവ് ഗ്രാമസഭയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തിരുന്നു, അതിനുശേഷം അവൾ പഠിക്കാൻ ഉക്രെയ്നിലേക്ക് പോയി.’ ഗ്രാമത്തലവൻ വർഷത്തിൽ രണ്ട് യോഗങ്ങളിൽ പങ്കെടുത്താൽ മതിയെന്നും മടങ്ങിയെത്തിയ ശേഷം മകൾ രണ്ടാം യോഗത്തിൽ പങ്കെടുക്കുമെന്നും മഹേന്ദ്രയാദവ് ഗ്രാമസഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button