ThiruvananthapuramLatest NewsKeralaNattuvarthaNews

ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി : ഭാര്യ പൊലീസ് പിടിയിൽ

കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്

തിരുവനന്തപുരം : ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സംഭവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Read Also : കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി: വോളിബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം നഷ്ടമാവും

ഷിജുവിനെ കല്ലും ടൈലും കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button