Latest NewsIndiaNews

മോദിക്ക് ശേഷം ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി യോഗി?: വെളിപ്പെടുത്തലുമായി അമിത് ഷാ

ഡൽഹി: നരേന്ദ്ര മോദിക്ക് ശേഷം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വരുമെന്നാണ് പാർട്ടി അനുഭാവികളുടെ പ്രതീക്ഷ. അതേസമയം, ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ, ഇക്കാര്യം പാർട്ടിയിലെ ശക്തനായ നേതാവായ അമിത് ഷാ തള്ളിക്കളയുന്നില്ല. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ ഇക്കാര്യവുമായി ബന്ധപ്പെട്ട് ചില സൂചനകൾ നൽകുകയും ചെയ്തു.

യോഗി ആദിത്യനാഥിനെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആളുകൾ പരാമർശിക്കുന്നത് തീർത്തും സ്വാഭാവികമാണെന്ന് അമിത് ഷാ വ്യക്തമാക്കി. യുപിയിൽ യോഗി ചെയ്ത വികസനങ്ങൾ ഇതിന് കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കും : ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യയുടെ മുന്നറിയിപ്പ്

‘തീർത്തും മാതൃകാ ജീവിതം നയിക്കുന്നയാളാണ് യോഗി. ഇത്രയും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് ജോലികൾ ചെയ്തു. യുപിക്ക് 30 മെഡിക്കൽ കോളേജുകൾ ലഭിച്ചു. സംസ്ഥാനത്ത് രണ്ട് എയിംസുകളുണ്ട്. ജാപ്പനീസ് എൻസെഫലൈറ്റിസ് ഗവേഷണ കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്. ബിജെപി സർക്കാർ 10 പുതിയ സർവകലാശാലകൾ നിർമ്മിച്ചു, 77 പുതിയ കോളേജുകൾ തുറന്നു. ഉത്തർ പ്രദേശിലുടനീളമുള്ള കോളേജുകൾ ഞങ്ങളുടെ സർക്കാർ പുനർനിർമ്മിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു’. അമിത് ഷാ പറഞ്ഞു.

കേന്ദ്ര സർക്കാർ അധികാരത്തിൽ തുടരാൻ ഉത്തർ പ്രദേശിൽ ബിജെപി അധികാരത്തിലിരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് അമിത് ഷാ ചൂണ്ടിക്കാണിച്ചു. ഉത്തർ പ്രദേശിന് ലോക്സഭയിൽ 80 സീറ്റുകളാണുള്ളത്. ആർക്കെങ്കിലും കേന്ദ്രത്തിൽ പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കണമെങ്കിൽ അത് ഉത്തർ പ്രദേശില്ലാതെ കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button