CricketLatest NewsNewsSports

പരിക്ക്: ദീപക് ചാഹറിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും

മുംബൈ: പരിക്കിനെ തുടർന്ന് ചികിത്സയിലുള്ള ഇന്ത്യൻ പേസർ ദീപക് ചാഹറിന് പകുതിയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കിടെ താരത്തിന്റെ വലത് കാലിലെ പേശികള്‍ക്കാണ് പരിക്കേറ്റത്. ചുരുങ്ങിയത്, എട്ടാഴ്ച്ചയെങ്കിലും ചാഹറിന് വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

‘ചാഹറിന് ചുരുങ്ങിയത് എട്ട് ആഴ്ച്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരും. അതിനര്‍ത്ഥം അദ്ദേഹത്തിന് പകുതിയോളം ഐപിഎല്‍ മത്സരങ്ങളെങ്കിലും നഷ്ടമാവും’ ബിസിസിഐ വക്താവ് പിടിഐയോട് പറഞ്ഞു. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമാണ് ദീപക് ചാഹർ.

Read Also:- ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

2022 ഐപിഎല്‍ മെഗാ താരലേലത്തില്‍ 14 കോടി മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ തങ്ങളുടെ തട്ടകത്തിൽ തിരിച്ചെത്തിച്ചത്. സീസണിലെ മൂല്യമേറിയ രണ്ടാമത്തെ താരമായിരുന്നു ചാഹര്‍. പരിക്കിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ഇതുവരെ, 21 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചാഹര്‍ 26 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button