KollamLatest NewsKeralaNattuvarthaNews

‘ഇത് സർക്കാരിന്റെ പണമാണ്, അത് ഇങ്ങനെ നശിപ്പിക്കാൻ പറ്റില്ല’: ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ഗണേഷ് കുമാർ എം.എൽ.എ

വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ച എം.എൽ.എ, താൻ തറ തൂക്കുന്നത് ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്ന് പറഞ്ഞു.

തലവൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ മിന്നൽ പരിശോധന നടത്തി. ആശുപത്രി പരിസരം വൃത്തിഹീനമായി കിടക്കുകയാണെന്ന് നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് പത്തനാപുരം എം.എല്‍.എയായ ഗണേഷ് കുമാർ അപ്രതീക്ഷിത ഇടപെടൽ നടത്തിയത്. ഫാർമസിയും ഓഫീസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട എംഎല്‍എ ക്ഷുഭിതനായി സ്വയം ചൂലെടുത്ത് തറ തൂത്തുവാരി.

Also read: ‘ഞങ്ങളെ കൊലയ്ക്കു കൊടുക്കാൻ അയച്ചതാണ്, മരണത്തിലേക്ക്’: റഷ്യൻ സൈനികരുടെ വിലാപം ശ്രദ്ധേയമാകുന്നു

വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ച എം.എൽ.എ, താൻ തറ തൂക്കുന്നത് ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്ന് പറഞ്ഞു. ആശുപത്രി കെട്ടിപൊക്കിയത് തന്റെ കുടുംബസ്വത്ത് കൊണ്ട് അല്ലെന്നും, സർക്കാരിന്റെ പണം ഇങ്ങനെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ ഗണേഷ് കുമാർ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ശകാരിച്ചു. മന്ത്രിയുടെ സന്ദർശനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കിയ തലവൂരിലെ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ ഗണേഷ് കുമാർ എത്തിയതായിരുന്നു. അഴുക്ക് പിടിച്ച തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേഷ് കുമാർ ദേഷ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button