KozhikodeLatest NewsKeralaNews

സിപിഎം കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം: കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധം, മാപ്പുപറയണമെന്ന് ജബീന ഇർഷാദ്

കോഴിക്കോട്: സിപിഎം കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം അൻപത് ശതമാനം ആയാൽ പാർട്ടി തകർന്ന് പോകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി വിമൻ ജസ്റ്റിസ്. കോടിയേരിയുടെ പ്രസ്താവന, ഉള്ളിൽ കൊണ്ടു നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറത്താകലാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ കോടിയേരി തയാറാകണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

ഇത്തരം പ്രസ്താവനകൾ സ്ത്രീകളുടെ സാമൂഹ്യ – രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതുബോധത്തെ ശക്തിപ്പെടുത്തുമെന്നും 50 ശതമാനം സ്ത്രീ സംവരണം പ്രായോഗികമല്ലെന്നുള്ള നിലപാട് സ്ത്രീ വിഭാഗത്തോടുള്ള അവഹേളനമാണെന്നും ജബീന ഇർഷാദ് വ്യക്തമാക്കി.

വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പൊലീസ് പിടിയിൽ

‘ഒരു വശത്ത് സ്ത്രീ പക്ഷ കേരളത്തെ കുറച്ച് വാചാലമാവുകയും എന്നാൽ, സ്ത്രീ പ്രാതിനിധ്യം വർധിക്കുന്നതിനെ പ്രായോഗികമായി തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയം ആണ് കോടിയേരിയും സിപിഎമ്മും സ്വീകരിക്കുന്നത്. 50 ശതമാനം സ്ത്രീ സംവരണം പ്രായോഗികമല്ലെന്നുള്ള നിലപാട് സ്ത്രീ വിഭാഗത്തോടുള്ള അവഹേളനമാണ്. പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ കോടിയേരി തയാറാകണം,’ ജബീന ഇർഷാദ് പറഞ്ഞു.

സ്ത്രീപക്ഷ നവകേരളത്തെക്കുറിച്ച് പറയുമ്പോഴും സ്ത്രീവിരുദ്ധ പൊതുബോധത്തെ ശക്തിപ്പെടുത്തുന്ന കാപട്യ സമീപനം ഉള്ളിൽ പേറുന്നവരാണ് ഇത്തരരെന്നും, ഇവരിൽ നിന്ന് സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്ന കാര്യം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും ജബീന ഇർഷാദ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button