KeralaNattuvarthaNews

വയോധികന്‍റെ എ.ടി.എം. കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസ് : മെയിൽ നഴ്സ് പിടിയിൽ

പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് പൊലീസ് പിടിയിലായത്

തിരുവല്ല: ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന വയോധികന്‍റെ എ.ടി.എം. കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ മെയിൽ നഴ്സ് അറസ്റ്റിൽ. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് പൊലീസ് പിടിയിലായത്. തിരുവല്ല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തെ ബി.ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്റെ പണമാണ് എ.ടി.എമ്മിലൂടെ പല തവണയായി രാജീവ് തട്ടിയെടുത്തത്. തനിച്ച് താമസിച്ചിരുന്ന എബ്രഹാമിനെ പരിചരിക്കാനായിട്ടാണ് രാജീവ് ഫ്ലാറ്റിൽ ജോലിക്കെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്റെ എ.ടി.എം കാർഡ് കൈക്കലാക്കി പല തവണയായി ഒന്നര ലക്ഷത്തോളം രൂപ പിൻവലിക്കുകയായിരുന്നു.

Read Also : സംസ്ഥാനത്ത് മോശം കാലാവസ്ഥ : മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വിദേശത്തുള്ള മകൻ പണം അയച്ചത് അറിയിക്കാൻ കഴിഞ്ഞ ദിവസം എബ്രഹാമിനെ വിളിച്ചപ്പോൾ, സംശയമുണ്ടായതിനെ തുടർന്ന്, ബാങ്കിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പല തവണയായി ബാങ്കിൽ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്.

തുടർന്ന്, എബ്രഹാം തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button