Latest NewsNewsInternational

സാർ ചക്രവർത്തിയെ മുട്ടുകുത്തിച്ച് അവകാശങ്ങൾ പോരാടി നേടിയ മുന്നേറ്റം 105 വർഷങ്ങൾ പിന്നിടുമ്പോൾ ഒരു തിരിഞ്ഞുനോട്ടം…

ഇന്ന് പല ബൃഹത്തായ വനിതാ മുന്നേറ്റങ്ങളും വിമർശനങ്ങളുടെ അഗ്നിപരീക്ഷ നേരിടുമ്പോൾ, കേവലം നാല് ദിവസം നീണ്ടുനിന്ന ഒരു സ്ത്രീ സമരത്തിന് മുന്നിൽ സാർ ചക്രവർത്തി പരാജയം സമ്മതിച്ചത് അത്ഭുതാവഹമാണ്.

തിരുവനന്തപുരം: 1917 മുതലാണ് ലോകമെങ്ങുമുള്ള സ്ത്രീജനങ്ങൾ ഒരേ ദിവസം തന്നെ വനിതാദിനം ആഘോഷിച്ചു തുടങ്ങിയത്. റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ‘ബ്രഡ് ആന്‍ഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ സമരത്തിന് മുന്നിൽ മുട്ടുമടക്കിയ സാര്‍ ചക്രവര്‍ത്തി, സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച ചരിത്ര നിമിഷത്തിന്റെ അനുസ്മരണാർത്ഥമാണ് അന്താരാഷ്ട്ര വനിതാദിനം ലോകം ആചരിച്ച് തുടങ്ങിയത്.

Also read: ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തു

ഇന്ന് പല ബൃഹത്തായ വനിതാ മുന്നേറ്റങ്ങളും വിമർശനങ്ങളുടെ അഗ്നിപരീക്ഷ നേരിടുമ്പോൾ, കേവലം നാല് ദിവസം നീണ്ടുനിന്ന ഒരു സ്ത്രീ സമരത്തിന് മുന്നിൽ സാർ ചക്രവർത്തി പരാജയം സമ്മതിച്ചത് അത്ഭുതാവഹമാണ്. ഗ്രിഗോറിയന്‍ കലന്‍ഡര്‍ അനുസരിച്ച് മാർച്ച് 8 നാണ് സ്ത്രീശക്തി ആദ്യമായി കരുത്തുകാട്ടിയ ഈ സമരം തുടങ്ങിയത്. ആ ധീരതയുടെ ഓർമ്മയ്ക്കാണ് എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആഘോഷിക്കപ്പെടുന്നത്.

ചില രാജ്യങ്ങള്‍ ദേശീയ അവധി നല്‍കിയാണ് വനിതാ ദിനം ആചരിക്കാറുള്ളത്. റഷ്യ അടക്കമുള്ള പല രാജ്യങ്ങളും ഈ ദിവസങ്ങളില്‍ വ്യാപകമായി പുഷ്പങ്ങൾ വിൽക്കാറുണ്ട്. നിലവിലെ യുദ്ധാന്തരീക്ഷത്തിൽ റഷ്യ എങ്ങനെ വനിതാദിനം ആഘോഷിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button