Latest NewsNewsInternational

പാകിസ്ഥാനിലെ ഷിയ പള്ളിയിൽ ബോംബ് സ്ഫോടനം: 30 മരണം

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയില്‍ ബോംബ് സ്ഫോടനം. സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ ഇസ്ലാമാബാദിന് പടിഞ്ഞാറ് 190 കിലോമീറ്റര്‍ അകലെ പെഷവാറിലെ കൊച്ച റിസല്‍ദാര്‍ ഏരിയയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നിമിഷങ്ങള്‍ക്ക് മുമ്പാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Read Also  :  സംസ്ഥാന ബജറ്റിനെ കേരളം ഉറ്റുനോക്കാൻ തുടങ്ങിയിട്ട് 65 വർഷങ്ങൾ… ആദ്യ ബജറ്റിലെ ചില കൗതുക വിശേഷങ്ങൾ!

സായുധരായ രണ്ട് അക്രമികള്‍ പള്ളിക്ക് പുറത്ത് പോലീസിന് നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് പെഷവാര്‍ പോലീസ് മേധാവി പറഞ്ഞു. വെടിവെയ്പ്പിൽ ഒരു പോലീസുകാരനും ഒരു അക്രമിയും കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button