Latest NewsKeralaNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: തൃശൂർ സ്വദേശി പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

16-കാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി നിധീഷ് താമസിക്കുന്ന വീട്ടിലേക്ക്
വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടർന്ന്, ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Read Also  :  കോവിഡ് നാലാം തരംഗം മേയ് മാസം ഉണ്ടായെക്കുമെന്ന് പഠനം

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ്  കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ നിധീഷിനെ റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button