Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ

അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ് അഫയേഴ്‌സ് തലവൻ ബാദ്രേയ്യ അൽ മസ്‌റൂയാണ് ആന്റണി പെരുമ്പാവൂരിന് ഗോൾഡൻ വിസ കൈമാറിയത്. അബുദാബി ചേംബർ വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി, അബുദാബി ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹരി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Read Also: ഇങ്ങനെയാണ് റഷ്യൻ അധിനിവേശക്കാർ മരിക്കുന്നത്: റഷ്യൻ സൈനിക ഹെലികോപ്റ്റർ തകർത്തതിന്റെ വീഡിയോ പങ്കുവെച്ച് ഉക്രൈൻ

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയവും നേരത്തെ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നു ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ താരദമ്പതികളാണ് ഫഹദും നസ്രിയയും. ഇസിഎച്ച് ആസ്ഥാനത്ത് വെച്ചാണ് ഫഹദും നസ്രിയയും ഗോൾഡൻ വിസ സ്വീകരിച്ചത്.

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: നടി ആക്രമിക്കപ്പെട്ട സംഭവം: ദുരനുഭവത്തെ കുറിച്ച് ഇര പരസ്യമായി സംസാരിക്കുന്നു: പരിപാടി ബർഖ ദത്ത് അവതരിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button