Latest NewsNewsIndiaInternational

‘ രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരും, പ്രതീക്ഷകൾ ഏറെയുണ്ട് ‘: വൊളൊഡിമർ സെലന്‍സ്‌കി

റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ സൈനിക സഖ്യമായ നാറ്റോയെ സെലന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

കീവ് : എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുക്രൈനിയന്‍ പ്രസിഡന്റ് വൊളൊഡിമർ സെലന്‍സ്‌കി. ‘രാജ്യം വിട്ടുപോയവര്‍ക്ക് തിരിച്ചുവരാന്‍ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്നതിനിടെയാണ് പ്രതീക്ഷ പങ്കുവെച്ച് സെലന്‍സ്‌കി രംഗത്തെത്തിയത്. അവസാനം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് സെലന്‍സ്‌കി ശുഭപ്രതീക്ഷ പങ്കുവെച്ചത്. റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ സൈനിക സഖ്യമായ നാറ്റോയെ സെലന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

യുക്രൈനെ ആക്രമിക്കാന്‍ നാറ്റോ റഷ്യക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. യുക്രൈനിന് മുകളിലെ വ്യോമപാത അടക്കാന്‍ നാറ്റോ തയ്യാറാകുന്നില്ല. യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം നിരവധി സാധാരണക്കാരുടെ ജീവനെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രൈനിലെ സുമി, ഖാര്‍ഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തുകടക്കാനായി റഷ്യ താത്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചു.

പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മരിയോപോള്‍, വോള്‍ഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖാര്‍ഖീവില്‍ നിന്നും സുമിയില്‍ നിന്നും കുടുങ്ങി കിടക്കുന്നവരെ ഇങ്ങോട്ട് മാറ്റാനാണോ റഷ്യയുടെ പദ്ധതി എന്നറിയില്ല. യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button