Latest NewsNewsIndia

അമൃത്സറിൽ ബിഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: സഹപ്രവർത്തകന്റെ വെടിയേറ്റ് അമൃത്സറിൽ ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരതരമായി പരിക്കേറ്റു. വെടിയുതിർത്ത സൈനികനും ആത്മഹത്യ ചെയ്തു.

ഞായറാഴ്ച രാവിലെ അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്ക് നേരെ സട്ടേപ്പ എസ് കെ എന്ന ബിഎസ്എഫ് സൈനികൻ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Read Also  :  കെഎസ്ആർടിസി ബസിലെ പീഡനം: ഇടപെടാതിരുന്നതിൽ ക്ഷമ ചോദിച്ച് കണ്ടക്ടർ, ഇരയോട് പിന്തുണ പ്രഖ്യാപിച്ച് വനിതാ കമ്മീഷൻ

അമൃത്സര്‍ റൂറല്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ദീപക് ഹിലോരിയയാണ്
വെടിവെച്ച ജവാൻ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. വെടിയുതിര്‍ത്ത ജവാന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ദീപക് ഹിലോരി പറഞ്ഞു. ബറ്റാലിയനിലെ കമാന്‍ഡന്റായ സതീഷ് മിശ്രയുടെ വാഹനത്തിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തതായി അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button