Latest NewsNewsIndia

നിയമവിരുദ്ധ പ്രവര്‍ത്തനം തടയണം: ബംഗാളില്‍ ഇന്റര്‍നെറ്റ് വിലക്കി മമത

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയതെന്നുമാണ് സര്‍ക്കാര്‍ നൽകുന്ന വിശദീകരണം.

മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പൂര്‍, കൂച്ച്ബെഹാര്‍, ജല്‍പായ്ഗുരി, ബിര്‍ഭും, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ ചില മേഖലകളിലായിരിക്കും ഇന്റര്‍നെറ്റ് തടസപ്പെടുന്നത്. മാര്‍ച്ച് 7 മുതല്‍ 9, മാര്‍ച്ച് 11, 12, 15, 16 തുടങ്ങിയ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3.15 വരെയാണ് ഇന്റര്‍നെറ്റ് വിലക്കുന്നത്.

Read Also  :  ഐഎഫ്എഫ്‌കെയിൽ മണിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല, സർക്കാർ സ്മാരകം പണിതില്ല: എല്ലാത്തിനും കാരണം കുശുമ്പ് ആണെന്ന് വിനയൻ

ഇന്റര്‍നെറ്റിന് മാത്രമായിരിക്കും ഈ വിലക്കെന്നും, പത്രം, എസ്.എം.എസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് നിരോധനമോ നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button