Latest NewsNewsFootballSports

മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റിയ്ക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളിനാണ് സിറ്റി യുണൈറ്റഡിനെ തകർത്തത്. കെവിന്‍ ഡിബ്രൂയിനും(5, 28) റിയാദ് മെഹറസും(68, 90+1) രണ്ട് ഗോള്‍ വീതം നേടി. ജേഡന്‍ സാഞ്ചോയാണ്(22) യുണൈറ്റഡിന്റെ സ്‌കോറര്‍. 69 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 47 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം, പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്‌സണലിന് തുടര്‍ച്ചയായ നാലാം ജയം. ആഴ്‌സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്, ബുകായോ സാക, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. 48 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ആഴ്‌സണല്‍.

Read Also:- ഉണക്കമുന്തിരി ഈ രീതിയിൽ ഉപയോഗിച്ചാൽ ഗുണങ്ങൾ ഏറെ!

ലാ ലിഗയിൽ ബാഴ്‌സലോണയ്ക്കും സീരി എയില്‍ യുവന്റസിനും ജയം. ബാഴ്‌സ ഒന്നിനെതിരെ രണ്ട് ഗോളിന് എല്‍ചെയെ തോല്‍പിച്ചു. ഫെറാന്‍ ടോറസിന്റെയും മെംഫിസ് ഡീപേയുടെയും ഗോളുകളാണ് ബാഴ്‌സയ്ക്ക് ജയം സമ്മാനിച്ചത്. സീരി എയില്‍ താഴ്ത്തല്‍ ഒഴിവാക്കാന്‍ പൊരുതുന്ന സ്‌പെസിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ മാനുവല്‍ ലോകറ്റല്ലിയുടെ പാസിൽ അല്‍വാരോ മൊറാറ്റയാണ് യുവന്റസിന്റെ നിര്‍ണായക ഗോള്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button