ErnakulamKeralaNattuvarthaLatest NewsNews

കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവം : ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടില്‍ മുഹമ്മദ് സാഹിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: അങ്കമാലിയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടില്‍ മുഹമ്മദ് സാഹിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ – അങ്കമാലി പൊലീസ് സംയുക്തമായിട്ടാണ് അറസ്റ്റ് ചെയ്തത്.

ഫ്ലാറ്റിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാറില്‍ നിന്ന് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കാറിന്റെ പിന്‍സീറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍.

Read Also : യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം : പ്രതി പിടിയിൽ

ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി മയക്കുമരുന്നിനെതിരെ പ്രത്യേക പരിശോധനകള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ്, അങ്കമാലി ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button