Latest NewsNewsIndia

യുക്രൈനും റഷ്യയുമായി നടത്തുന്ന ചർച്ചകൾക്ക് അഭിനന്ദനം: രക്ഷാപ്രവര്‍ത്തനത്തിനുള്ള സഹകരണത്തിന് നന്ദിയുണ്ടെന്ന് മോദി

ഇരു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പിക്കായാല്‍ മാത്രമേ സുരക്ഷ ഇടനാഴിയിലൂടെ അതിവേഗം ഇന്ത്യക്ക് രക്ഷാദൗത്യം പൂർത്തിയാക്കാനാകു.

ന്യൂഡൽഹി: യുക്രൈനിൽ രക്ഷാദൗത്യത്തിന് എല്ലാവിധ സഹകരണവും നൽകിയതിന് യുക്രൈന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കിയോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സെലൻസ്കിയുമായി 35 മിനിറ്റ് നേരം ടെലിഫോണില്‍ ച‍ർച്ച നടത്തിയ മോദി സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും അഭ്യര്‍ത്ഥിച്ചു. യുക്രൈനും റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പിക്കായാല്‍ മാത്രമേ സുരക്ഷ ഇടനാഴിയിലൂടെ അതിവേഗം ഇന്ത്യക്ക് രക്ഷാദൗത്യം പൂർത്തിയാക്കാനാകു.

Read Also: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ

അതേസമയം, സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മോദി ഇന്ന് റഷ്യൻ പ്രസിഡന്‍റുമായി ചർച്ച നടത്തും. യുദ്ധമേഖലയിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തില്‍ പിന്തുണ തേടിയാണ് ചർച്ച. റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് രക്ഷാദൗത്യത്തിന് വീണ്ടും വഴി തുറന്നിരിക്കുകയാണ്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ത്ഥികളോടൊപ്പം പ്രത്യേക വ്യോമസേന വിമാനത്തിലാണ് ഹർജോത് സിങിനെ ഇന്ത്യയില്‍ എത്തിക്കുന്നത്. പരിക്കേറ്റ ഹർജോത് സിങിന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ യുക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയില്‍ എത്താൻ കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button