MalappuramLatest NewsKeralaNattuvarthaNews

കള്ളനോട്ടുകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

അസമിലെ ബർകറാണി മോറിഗോവൺ അഷ്‌റഫുൽ ആലം (32) ആണ് പൊലീസ് പിടിയിലായത്

തിരൂരങ്ങാടി: ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസമിലെ ബർകറാണി മോറിഗോവൺ അഷ്‌റഫുൽ ആലം (32) ആണ് പൊലീസ് പിടിയിലായത്. തിരൂരങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരൂരങ്ങാടി ഓറിയന്റൽ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇയാളിൽ നിന്ന് 1,07,000 രൂപയുടെ നോട്ടുകളാണ് പൊലീസ് പിടികൂടിയത്. 500 രൂപയുടെ 178-ഉം 200 രൂപയുടെ 90-ഉം നോട്ടുകളാണ് പിടിച്ചെടുത്തത്.

Read Also : ഞങ്ങള്‍ ഒന്നും മറക്കില്ല,യുദ്ധത്തിൽ ക്രൂരത ചെയ്ത എല്ലാവരെയും ശിക്ഷിക്കും: മുന്നറിയിപ്പുമായി സെലന്‍സ്കി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button