Latest NewsNewsInternational

പുടിനെ തകർക്കാൻ ആറിന കര്‍മപദ്ധതിയുമായി ബോറിസ് ജോൺസൺ

ലണ്ടന്‍: യുക്രൈനെതിരെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. റഷ്യയെ തോൽപ്പിക്കാൻ ആറിന കര്‍മപദ്ധതിയും ബോറിസ് ജോണ്‍സണ്‍ തയ്യാറാക്കി കഴിഞ്ഞു.

ദുരിതമനുഭവിക്കുന്ന യുക്രൈൻ ജനതയെ സഹായിക്കാന്‍ അന്താരാഷ്ട്രസഖ്യം, യുക്രൈന്റെ സ്വയം പ്രതിരോധത്തിന് പിന്തുണ, പുടിൻ സര്‍ക്കാരിന് മേൽ കഴിയുന്നത്ര സാമ്പത്തിക ഉപരോധങ്ങളേര്‍പ്പെടുത്തല്‍, സംഘര്‍ഷത്തിന് അയവുവരുത്തല്‍, യൂറോ-അറ്റ്ലാന്റിക് മേഖലയിലെ സുരക്ഷ ശക്തമാക്കല്‍ തുടങ്ങിവയാണ് അദ്ദേഹത്തിന്റെ കര്‍മപദ്ധതിയിലെ കാര്യങ്ങള്‍.

Read Also  :  തീരപരിപാലന ചട്ടം ലംഘിച്ച് സ്വകാര്യകമ്പനിയിൽ നിന്ന് പെരിയാറിലേക്ക്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി

ഇതിനായി, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക് റട്ട് എന്നിവരുമായി തിങ്കളാഴ്ച ജോണ്‍സണ്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തും. യുക്രൈനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒത്തൊരുമിച്ച് എങ്ങനെ പ്രചാരണം നടത്താമെന്നും ചര്‍ച്ചചെയ്യും. ഹംഗറി, പോളണ്ട്, ചെക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ചൊവ്വാഴ്ച അദ്ദേഹം ചര്‍ച്ചനടത്തും. ഈ നേതാക്കളോട് തന്റെ ആറിന കര്‍മപദ്ധതിയെ കുറിച്ച് പറയണമെന്നും ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button