Latest NewsKeralaNews

ഇനിയെങ്കിലും, ടാറ്റൂ മീടൂ ആകാതിരിക്കാന്‍ യുവതികള്‍ ശ്രദ്ധയോടെ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക : സന്തോഷ് പണ്ഡിറ്റ്

കൊച്ചി: യുവതീ-യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ ടാറ്റൂ തരംഗമാണ്. ആദ്യമൊക്കെ എല്ലാവരും കാണ്‍കെയുള്ള ശരീര ഭാഗങ്ങളിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് മാറി സ്വകാര്യ ഭാഗങ്ങളിലായി. ടാറ്റു ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ടാറ്റൂ ആര്‍ട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും നടനും നടിയ്ക്കും തുല്യ വേതനമില്ല: അനിഖ

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍, സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോകണമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം വ്യക്തിപരമായ അഭിപ്രായമാണ്, സന്തോഷ് പണ്ഡിറ്റ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…

‘ ടാറ്റൂ കുത്തുന്നതിനിടയില്‍ ‘ മി ടൂ’ വിവാദവുമായി നിരവധി യുവതികള്‍ രംഗത്ത് വരികയും പ്രമുഖ ടാറ്റൂ കലാകാരനായ സുജീഷിനെ എറണാകുളത്തു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തല്ലോ. സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു കുത്തുമ്പോള്‍ ലൈംഗിക പീഡനം നടത്തുവാന്‍ ശ്രമിച്ചു എന്നാണല്ലോ കേസ്. അതിനാല്‍, സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍ സ്ത്രീകളായ ടാറ്റു കലാകാരന്മാരുടെ അടുത്ത് പോവുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യും’.

‘എന്നാല്‍, യുവതികള്‍ എന്തിനാണ് സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ വരപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു. ഇന്ത്യയില്‍ ഒരാള്‍ക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം ഒരാളുടെ വ്യക്തിപരമായ അഭിപ്രായം ആണ്. കാമുകനോടുള്ള, ഇഷ്ടം അറിയിക്കാന്‍ ആകും ചിലര്‍ അങ്ങനെ ചെയ്യുന്നത്. ടാറ്റൂ ചെയ്യുന്ന പെണ്ണിന്റെ മനസ്സ് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം’ .

‘സ്നേഹിക്കുന്ന ഒരു പുരുഷന്റെ പേര് ശരീരത്തില്‍ പച്ച കുത്തുകയോ, ടാറ്റൂ ആയി കുത്തുകയോ ചെയ്യുമ്പോള്‍ അതിലൂടെ കാമുകനോടുള്ള ഇഷ്ടത്തിനുള്ള, പ്രണയത്തിന്റെ ആത്മാര്‍ഥക്കുള്ള ഒരു തെളിവ് ആയി അങ്ങേരത് കാണും .. അത്രതന്നെ. ഇത്തരം വാര്‍ത്തകള്‍ ടാറ്റു കലാകാരന്മാര്‍ക്ക് ‘പുതിയ സാധ്യതകള്‍ ‘ കണ്ടെത്താനുള്ള ഒരു പ്രോത്സാഹനം ആകാതെ ചാനല്‍ ശ്രദ്ധിക്കുക’ .

‘ഇനിയെങ്കിലും ടാറ്റൂ….. മീ ടൂ .. ആകാതെ നോക്കുവാന്‍ വളരെ ശ്രദ്ധാപൂര്‍വം യുവതികള്‍ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന യുവതി, അപ്പോഴേ പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ ഇത്രയധികം യുവതികള്‍ പിന്നീട് പീഡനം ഏല്‍ക്കേണ്ടി വരില്ലായിരുന്നു എന്നും ചിന്തിക്കാം. പണ്ട് നടന്ന പീഡനങ്ങള്‍ തെളിയിക്കുവാനുള്ള ബുദ്ധിമുട്ട് വലുതാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button