PathanamthittaKeralaNattuvarthaLatest NewsNews

പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

റാന്നി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബിനെയാണ് എസ്‌ഐ ടികെ അനില്‍ മര്‍ദ്ദിച്ചതായി പരാതി ഉയർന്നത്

പത്തനംതിട്ട: റാന്നിയില്‍ പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. റാന്നി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബിനെയാണ് എസ്‌ഐ ടികെ അനില്‍ മര്‍ദ്ദിച്ചതായി പരാതി ഉയർന്നത്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ ഇരിക്കുകയായിരുന്ന സുബിനെയാണ് അകാരണമായി എസ്‌ഐ മര്‍ദ്ദിച്ചത്. എസ്‌ഐയെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

Read Also : ‘ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ കത്തയച്ചിട്ടുണ്ടോ? ഞങ്ങള്‍ അടിമകളാണോ? യൂറോപ്യന്‍ യൂണിയനോട് ആക്രോശിച്ച് ഇമ്രാൻ ഖാൻ

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധ്യകര്‍ മഹാജന്‍ റാന്നി ഡിവൈഎസ്‌പിക്ക് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button