Latest NewsInternational

ഇതുവരെ 11,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു, 68 ഹെലികോപ്റ്ററുകൾ തകർത്തു : ഉക്രൈൻ വിദേശകാര്യ മന്ത്രാലയം

കീവ്: അധിനിവേശം ആരംഭിച്ച ദിവസം മുതലുള്ള റഷ്യയുടെ നഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം. യുദ്ധം ആരംഭിച്ച ദിവസം മുതൽ, 11,000 റഷ്യൻ പട്ടാളക്കാരെ തങ്ങൾ വധിച്ചു എന്നാണ് ഉക്രേൻ അവകാശപ്പെടുന്നത്.

ഇത് കൂടാതെ, 68 റഷ്യൻ ഹെലികോപ്റ്ററുകളും 46 യുദ്ധവിമാനങ്ങളും വെടിവെച്ചു വീഴ്ത്തി എന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. കരസേനയുടെ 290 പീരങ്കികൾ ഉക്രൈൻ സൈന്യം നശിപ്പിച്ചു എന്നും, 117 കവചിത വാഹനങ്ങൾ തകർത്തുവെന്നും പറയുന്ന ഉക്രൈനിലെ കണക്കുപ്രകാരം നശിപ്പിക്കപ്പെട്ട ഡ്രോണുകൾ എഴെണ്ണമാണ്.

കരയിൽ മാത്രമല്ല, കടലിലും റഷ്യയ്ക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നു വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു. വിവിധതരത്തിലുള്ള മൂന്ന് യുദ്ധക്കപ്പലുകൾ, 23 വ്യോമവേധ സംവിധാനങ്ങൾ എന്നിവയും തകർത്തുവെന്നാണ് ഉക്രൈൻ അധികൃതരുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button