Latest NewsSaudi ArabiaNewsInternationalGulf

റിയാദ് സീസൺ വേദികളിലേക്ക് മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കും: തീരുമാനവുമായി സൗദി

റിയാദ്: മാസ്‌ക് ധരിക്കാത്തവർക്ക് റിയാദ് സീസൺ വേദി വേദികളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സീസൺ വേദികളിലേക്ക് മാസ്‌കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. റിയാദ് സീസൺ വേദികളിലേക്ക് പൂർണ്ണ ശേഷിയിൽ സന്ദർശകരെ അനുവദിച്ചതായും സംഘാടകർ അറിയിച്ചു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് നടപടി.

Read Also: കെട്ടിയിട്ട് ചെയ്യുന്നതാണ് ബലാത്സംഗം, വഴങ്ങിത്തരുന്നത് ബലാത്സംഗമല്ല : സംവിധായകന്‍ ലിജുവിന്റെ ന്യായം ഇങ്ങനെ

മാർച്ച് അഞ്ച് മുതൽ രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്‌കുകളുടെ ഉപയോഗം നിർബന്ധമാക്കിയത് ഒഴിവാക്കാനും കൂടുതൽ ഇളവുകൾ അനുവദിക്കാനും ഉത്തരവിറക്കിയിരുന്നു. മക്കയിലെ ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും തുറന്ന സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സൗദി അറിയിച്ചിരുന്നു. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല. സ്ഥാപനങ്ങളിലേക്ക് കടക്കുമ്പോൾ തവക്കൽന ഇമ്മ്യൂൺ കാണിക്കണം. പൊതുഗതാഗതത്തിനും തവക്കൽന ഇമ്മ്യൂൺ കാണിക്കേണ്ടതാണ്.

Read Also: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം അന്വേഷിക്കാന്‍ പൊലീസ് :എസി ഓണ്‍ ചെയ്താല്‍ പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button