CricketLatest NewsNewsSports

ഷെയ്ന്‍ വോണ്‍ എക്കാലത്തെയും മികച്ച സ്പിന്നറല്ല: സുനില്‍ ഗവാസ്കര്‍

മുംബൈ: അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ന്‍ വോണ്‍ എക്കാലത്തെയും മികച്ച സ്പിന്നറല്ലെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍. ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരെന്ന് ഗവാസ്കര്‍ പറഞ്ഞു.

‘ഷെയ്ന്‍ വോണിന് സ്പിന്നിനെ നല്ല രീതിയില്‍ കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയോ സ്പിന്നിനെ സഹായിക്കുന്ന ഇന്ത്യന്‍ പിച്ചുകളിലോ മികച്ച റെക്കോര്‍ഡില്ല. ഇന്ത്യയിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയും വോണിന്‍റേത് ശരാശരി പ്രകടനം മാത്രമായിരുന്നു. വോണ്‍ ഒരേയൊരു തവണ മാത്രമാണ് ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്’.

‘അതും സഹീര്‍ ഖാന്‍ വമ്പനടിക്ക് ശ്രമിച്ചപ്പോള്‍ കിട്ടിയതാണ്. എന്നാല്‍, മുരധീധരന്‍ ഇന്ത്യക്കെതിരെയും ഇന്ത്യയിലും വോണിനെക്കാള്‍ മികച്ച പ്രകടനാണ് നടത്തിയിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കെതിരെയും ഇന്ത്യയിലും മികച്ച പ്രകടനം നടത്താത്ത ഒരാളെ എങ്ങനെയാണ് എക്കാലത്തെയും മികച്ച സ്പിന്നറെന്ന് വിശേഷിപ്പിക്കുക’.

‘ജീവിതം വലിയ രീതിയില്‍ ആഘോഷമാക്കിയ കളിക്കാരനാണ് വോണ്‍. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ കിംഗ് സൈസില്‍. അതായിരിക്കാം, ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ഹൃദയത്തിന് താങ്ങാന്‍ കഴിയാതെ വന്നതെന്നും അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണത്തിന് കാരണമായതും’ ഗവാസ്കര്‍ പറഞ്ഞു.

Read Also:- ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ സൂപ്പർ താരം പുറത്ത്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വോണിനെ തായ്‌ല‌ന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ടെസ്റ്റില്‍ 798 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. ഏകദിനത്തില്‍ 293 വിക്കറ്റുകളും വോണിന്‍റെ പേരിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button