KeralaNattuvarthaLatest NewsNewsIndia

മദ്യത്തിന് വില കൂട്ടില്ല, ഇപ്പോൾ തന്നെ കൂടുതലാണ്: കുടിയന്മാർക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ബജറ്റുമായി ധനമന്ത്രി

തിരുവനന്തപുരം: കുടിയന്മാർക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ബജറ്റുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. മദ്യത്തിന് വില കൂട്ടില്ലെന്നും, ഇപ്പോൾ തന്നെ ടാക്സ് അധികമാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു വരാനിരിക്കുന്ന ബജറ്റിലെ കാര്യങ്ങൾ അദ്ദേഹം സൂചിപ്പിച്ചത്.

Also Read:യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

‘പ്രതിസന്ധിയുണ്ടെങ്കിലും ഇന്ധനവില കുറയ്ക്കില്ല. ഇന്ധനവില കൂടി നില്‍ക്കുകയാണ്. എന്നാല്‍, മറ്റ്​ മേഖലകളില്‍ കാലോചിത പരിഷ്കാരങ്ങള്‍ ഉണ്ടാവും. ഭൂമിയുടെ ന്യായവില ഉള്‍പ്പടെയുള്ളവയില്‍ മാറ്റങ്ങളുണ്ടാവും. നിലവില്‍, വാണിജ്യാവശ്യത്തിനും അല്ലാത്തതിനും ഉപയോഗിക്കുന്ന ഭൂമിക്ക്​ ഒരേ നികുതിയാണ്​ ഈടാക്കുന്നത്​. ഇതില്‍ മാറ്റം വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്​. ഇത്​ എത്രമാത്രം പ്രായോഗികമാണെന്ന്​ പരിശോധിക്കണം’, ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം സംസ്ഥാനത്ത് നികുതി കൂട്ടുമെന്നും ബജറ്റില്‍ കിഫ്ബി മുഖേനെ പഴയതുപോലെ പദ്ധതികളുണ്ടാവില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button