Latest NewsNewsIndiaVideos

സർക്കാർ ജോലിക്കാരനാണ്, സ്ത്രീധനം മുഴുവൻ വേണം, വിവാഹ വേദിയിൽ വധുവിന്റെ വീട്ടുകാരോട് വിലപേശി വരൻ: വൈറൽ വീഡിയോ

ബീഹാർ: രാജ്യത്ത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്നിരിക്കെ പരസ്യമായി സ്ത്രീധനം ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥനായ വരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിവാഹ വേദിയിൽ വച്ച് വധുവിന്റെ സമീപമിരുന്ന് സ്ത്രീധനത്തിന്റെ പേരിൽ കലഹിക്കുന്ന വരന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പറഞ്ഞുറപ്പിച്ച മുഴുവൻ സ്ത്രീധനവും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് വിവാഹ വേഷമണിഞ്ഞ് വേദിയിൽ നിൽക്കവേ വരൻ വ്യക്തമാക്കി.
‘ഇതിൽ എന്താണ് തെറ്റ്. ആരാണ് ഇവിടെ സ്ത്രീധന സംവിധാനമില്ലെന്ന് പറഞ്ഞത്. എല്ലായിടത്തും അത് നടക്കുന്നുണ്ട്, ചിലത് പുറത്ത് അറിയുന്നു, ചിലത് അറിയുന്നില്ല. എനിക്ക് ഇപ്പോൾ കിട്ടാത്തത് കൊണ്ട് നിങ്ങളൊക്കെ അറിഞ്ഞു. കിട്ടിയിരുന്നെങ്കിലോ, ആരും അറിയില്ല. അത്രേയുള്ളൂ,’ വരൻ പറയുന്നു.

ഓപ്പറേഷൻ ഗംഗ: രക്ഷാദൗത്യം വിജയകരം, വ്യക്തമാക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
അതേസമയം, വരൻ ആവശ്യപ്പെട്ട സ്ത്രീധനത്തിന്റെ കുറച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ബാക്കി പിന്നീട് നൽകാമെന്നും വധുവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ, ‘എന്ത് സംഭവിച്ചാലും ഇന്ന് സംഭവിക്കണം. എന്റെ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചാൽ മാത്രമേ വിവാഹം നടക്കൂ. പണം ഇതുവരെ കിട്ടിയിട്ടില്ല. തരാമെന്ന് ഏറ്റ മാല തന്നിട്ടില്ല. എനിക്ക് സർക്കാർ ജോലിയുണ്ട്. അതുകൊണ്ട് ആവശ്യങ്ങൾ അംഗീകരിക്കണം’, എന്നായിരുന്നു വരന്റെ മറുപടി.

സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് യുവാവിനെതിരെ വിമർശനാവുമായി രംഗത്ത് വന്നത്. പരസ്യമായി സ്ത്രീധനം ചോദിയ്ക്കാൻ ധൈര്യം കാണിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തെറിപ്പിക്കണമെന്നും അയാളെ അറസ്റ്റ് ചെയ്യണമെന്നും ആളുകൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button