PalakkadLatest NewsKeralaNattuvarthaNews

കാണാതായ പോത്തിനെ കിണറ്റില്‍ കണ്ടെത്തി : ജീവനോടെ കണ്ടെത്തിയത് പത്ത് ദിവസത്തെ തിരച്ചിലിന് ശേഷം

ആനക്കര മുണ്ട്രക്കോട് സ്വദേശി സുന്ദരന്റെ പോത്തിനെയാണ് ചൊവ്വാഴ്ച വീട്ടില്‍ നിന്ന് സുമാര്‍ 200 മീറ്റര്‍ ദൂരെ തെക്കെപ്പുരക്കല്‍ കൃഷ്ണന്റെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്

ആനക്കര: കാണാതായ പോത്തിനെ കിണറ്റില്‍ കണ്ടെത്തി. ആനക്കര മുണ്ട്രക്കോട് സ്വദേശി സുന്ദരന്റെ പോത്തിനെയാണ് ചൊവ്വാഴ്ച വീട്ടില്‍ നിന്ന് സുമാര്‍ 200 മീറ്റര്‍ ദൂരെ തെക്കെപ്പുരക്കല്‍ കൃഷ്ണന്റെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്. പത്ത് ദിവസത്തെ തിരച്ചിലിന് ശേഷമാണ് പോത്തിനെ ജീവനോടെ കണ്ടെത്തിയത്.

വീട്ടിലെ തൊഴുത്തില്‍ നിന്ന് കയര്‍ ഊരി പോയ പോത്ത് 10 മീറ്ററിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് വീണതാകാനാണ് സാധ്യതയെന്നാണ് നി​ഗമനം.

Read Also : പൊതുമാപ്പ് കാലാവധി മാർച്ച് 31 വരെ: അവസരം ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഖത്തർ

കുറഞ്ഞ വെള്ളമുള്ള കിണറിൽ പത്തുദിവസം പോത്ത് കഴിച്ചുകൂട്ടി. തുടർന്ന്, ഫയര്‍ ഫോഴ്‌സും നാട്ടുകാരും ആനക്കരയിലെ സി.ഐ.ടി.യു തൊഴിലാളികളും ചേര്‍ന്നാണ് പോത്തിനെ കിണറ്റില്‍ നിന്ന് കയറ്റിയത്. പോത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന നടത്തിയ വെറ്ററിനറി ഡോക്ടർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button