ThiruvananthapuramKeralaNattuvarthaLatest NewsNews

‘കോൺഗ്രസിനെ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നല്ലത്’: സോണിയാ ഗാന്ധിയെ പരിഹസിച്ച് എപി അബ്‌ദുള്ളക്കുട്ടി

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ പരിഹസിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്‌ദുള്ളക്കുട്ടി രംഗത്ത്. ഇത്, പ്രധാനമന്ത്രി മോദിടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്നും പരിവാർ രാജ്, മാഫിയാ രാജ് എന്നിവയെ ജനങ്ങൾ വെറുക്കുന്നു എന്ന പ്രഖ്യാപനമാണ് ഈ റിസൾട്ടെന്നും അബ്‌ദുള്ളക്കുട്ടി പറയുന്നു.

കോൺഗ്രസിന്റെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവസാനിച്ചിരിക്കുന്നുവെന്നും കോൺഗ്രസ് പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് സോണിയാ ഗാന്ധിക്കും രാഹുൽഗാന്ധിക്കും നല്ലതെന്നും അബ്‌ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

എപി അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘അവിടുത്തെ ദോശചുടൽ കഴിഞ്ഞെങ്കിൽ വേറെ സ്ഥലം നോക്ക്’ ബിന്ദു അമ്മിണിയോട് സോഷ്യൽ മീഡിയ: യോഗിക്ക് 1ലക്ഷത്തിലധികം ഭൂരിപക്ഷം

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം
നൽകുന്ന സന്ദേശം സുവ്യക്തം
ഇത് മോദിജിയുടെ വികസന രാഷ്ട്രീ യത്തിനുള്ള അംഗീകാരമാണ്
പരിവാർ രാജ്, മാഫിയാ രാജ്
ജനങ്ങൾ വെറുക്കുന്നു എന്ന പ്രഖ്യാപനമാണ് ഈ റിസൾട്ട്…
കാർഷിക സമരത്തിന്റെ പേരിൽ പഞ്ചാബിലെ ജനങ്ങളെ മാത്രമേ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ എതിരാളികൾക്ക് കഴിഞ്ഞുള്ളൂ എന്നതും സത്യം
ഈ ഫലം
ഒരു കാര്യം ഉച്ചത്തിൽ വിളിച്ചു പറയുന്നു
കോൺഗ്രസ്സിന്റെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവസാനിച്ചിരിക്കുന്നു.
സോണിയാജിയോട്
ഒരു അപേക്ഷയുണ്ട്
കോൺഗ്രസ്സിനേ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങൾക്കും
പ്രത്യേകിച്ച് മകൻ രാഹുൽഗാന്ധിക്കും
കുടുംബത്തിനും നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button