Latest NewsNewsIndia

‘കോൺഗ്രസ്‌ ഔട്ട്‌ കംപ്ലീറ്റ്ലി’: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ തുടച്ചു നീക്കി ബിജെപി മുന്നേറ്റം

ലഖ്‌നൗ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ തുടച്ചു നീക്കി ബിജെപി മുന്നേറുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ 264 സീറ്റുകളിലാണ് ബിജെപിയുടെ തേരോട്ടം തുടരുന്നത്. ഇവിടെ കോൺഗ്രസ് വെറും 4 സീറ്റുകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. യുപിയ്ക്ക് സമാനമായി ഉത്തരാഖണ്ഡിലും 41 ലധികം സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുന്നുണ്ട്. ഇവിടെ വെറും 26 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ഉയർത്തിയിരിക്കുന്നത്.

Also Read:കൂടത്തായി കൂട്ടക്കൊല കേസ്: ജാമ്യം തേടി മുഖ്യപ്രതി ജോളി, വിധി ഇന്ന്

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി വെല്ലുവിളി ഉയർത്തിയപ്പോൾ പഞ്ചാബിൽ കോൺഗ്രസിന് ആകെയുണ്ടായിരുന്ന സിറ്റിംഗ് സീറ്റുകളിൽ, 79 ലും ഭൂരിപക്ഷം നിലനിർത്തി ആംആദ്മി പാർട്ടി മുന്നേറുകയാണ്. പഞ്ചാബിലെ ജനങ്ങളുടെ ഭരണപക്ഷത്തോടുള്ള വിമുഖതയാണ് ഇതോടെ പുറത്തു വരുന്നത്. കർഷക സമരവും, തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും ആംആദ്മിയുടെ വളർച്ചയ്ക്കും കോൺഗ്രസിന്റെ തളർച്ചയ്ക്കും കാരണമായെന്നാണ് കണ്ടെത്തൽ.

അതേസമയം, ഗോവയിൽ മാത്രമാണ് കോൺഗ്രസ്‌ ബിജെപിയ്ക്കൊപ്പം പിടിച്ചു നിൽക്കുന്നത്. എങ്കിലും, വരും നിമിഷങ്ങളിൽ അതും മാറി മറിയാൻ സാധ്യതയുണ്ട്. കോൺഗ്രസിന് പഞ്ചാബ് നഷ്ടമാകുന്നതോടെ ഇന്ത്യയിൽ നിന്ന് വംശനാശം സംഭവിക്കാൻ പോകുന്ന ഒരു പാർട്ടിയായി കോൺഗ്രസ്‌ മാറുമെന്നും രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button