KollamKeralaNattuvarthaLatest NewsNews

‘പാർട്ടി ഡ്രഗ്’ എംഡിഎംഎയുമായി ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

കൊല്ലം: സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ ‘പാർട്ടി ഡ്രഗ്’ ആയ എംഡിഎംഎയുമായി പിടികൂടി. ‘ഓപ്പറേഷൻ സ്റ്റഫിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിലാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും, ഇവ കടത്താൻ ഉപയോഗിച്ച ബൈക്കുമായി ജൂനിയർ ആർട്ടിസ്റ്റ് നഷീബിനെ അറസ്റ്റ് ചെയ്തത്. ചലച്ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഇയാൾ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്.

റഷ്യന്‍ സൈന്യത്തെ കാത്തിരിക്കുന്നത് തണുത്തുറഞ്ഞ മരണമെന്ന് വിദഗ്ധര്‍

ചലച്ചിത്ര ബന്ധങ്ങളിൽ നിന്നുമാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയതെന്നും എറണാകുളത്തുള്ള ലഹരി മാഫിയകളിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊല്ലത്തുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു എന്നും പ്രതി വ്യക്തമാക്കി. കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button