KasargodNattuvarthaLatest NewsKeralaNews

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ അധ്യാപകന് 45 വർഷം തടവ്

കാസര്‍കോട്: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 45 വർഷം തടവ് വിധിച്ച് കോടതി. 45 കാരനായ കര്‍ണാടക ബണ്ട് വാള്‍ താലൂക് പരിധിയിലെ മജീദ് എന്ന അബ്ദുല്‍ മജീദിനെയാണ് കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് വകുപ്പുകളിലായി കഠിന തടവിന് ശിക്ഷിച്ചത്.

Also Read:മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് ആശ്വാസം : രാജ്യത്ത് 32-ാമത് മുലപ്പാല്‍ സംഭരണ ബാങ്ക് ആരംഭിച്ചു

മദ്രസാ അധ്യാപകനായ അബ്ദുൽ മജീദ് 2016 ജനുവരി 21നും അതിനു മുൻപുള്ള പല ദിവസങ്ങളിലും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഏഴുവയസ് പ്രായമുള്ള രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.

കാസർകോട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന പി കെ സുധാകരൻ അന്വേഷിച്ച കേസിൽ പ്രതി മജീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. വനിതാ ദിനത്തിൽ വന്ന ഈ വിധി, ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് സംരക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button