Latest NewsNewsInternational

ബൈഡന്റെ ഫോണ്‍കോള്‍ ‘നിരസിച്ച്’ സൗദിയും യു.എ.ഇയും: എണ്ണ ഉല്‍പാദനം കൂട്ടാനുള്ള അമേരിക്കൻ ശ്രമം പരാജയം

ഉക്രൈന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നല്‍കുന്നതും എണ്ണവില കുതിച്ചുയരുന്നതിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നു വൈറ്റ്ഹൗസ് ടെലിഫോണ്‍ സംഭാഷണത്തിന് ശ്രമിച്ചത്.

വാഷിംഗ്‌ടൺ: അമേരിക്കയെ തഴഞ്ഞ് സൗദിയും യു.എ.ഇയും. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരു നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളാണ് പരാജയപ്പെട്ടത്. വാള്‍സ്‌സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ സംഭവം : യുവാവ് പിടിയിൽ

ഉക്രൈന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നല്‍കുന്നതും എണ്ണവില കുതിച്ചുയരുന്നതിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നു വൈറ്റ്ഹൗസ് ടെലിഫോണ്‍ സംഭാഷണത്തിന് ശ്രമിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കയുടെ പോളിസികളെ സൗദിയിലെയും യു.എ.ഇ എമിറേറ്റുകളിലെയും അധികൃതര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍, യു.എസുമായി സംഭാഷണത്തിനുള്ള അവസരം നിരസിച്ചതായുള്ള വാര്‍ത്തയും പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button