Latest NewsIndia

വോട്ടെണ്ണൽ തുടങ്ങാൻ നിമിഷങ്ങൾ ബാക്കി: വാരണാസിയിൽ നിരോധനാജ്ഞ

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ടെണ്ണൽ തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വാരണാസിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വാരണാസിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ എട്ടുമണിക്ക് പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിത്തുടങ്ങും.

വിവിധ പാർട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാർ ബൂത്തുകളിലേക്ക് ഒഴുകിയെത്തുകയാണ്. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, വാരണാസി കമ്മീഷണറേറ്റ് പ്രദേശത്ത് സെക്ഷൻ 144 ഏർപ്പെടുത്തിയതായി വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button