KeralaLatest NewsNews

ലോകസമാധാനത്തിന് പിണറായി സർക്കാരിന്റെ വക രണ്ട് കോടി: ബജറ്റിൽ വിചിത്ര പ്രഖ്യാപനം, സ്റ്റൈലൻ വഴി എന്തിനെന്ന് പരിഹാസം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം നടക്കുകയാണ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ, നിയമസഭയെ പോലും ഒന്ന് അമ്പരപ്പിച്ച ഒരു പ്രഖ്യാപനമുണ്ടായി. ലോകസമാധാനത്തിന് പിണറായി സർക്കാരിന്റെ വക രണ്ട് കോടി എന്നായിരുന്നു ആ പ്രഖ്യാപനം. ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണെന്ന സാഹചര്യത്തിലാണ് ഇതിനായി, രണ്ട് കോടി രൂപ നീക്കിയിരുത്തിയതെന്ന് ധനമന്ത്രി സഭയെ അറിയിച്ചു.

‘ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണ്. ലോകസമാധാനത്തിനായി 2 കോടി മാറ്റി വെയ്‌ക്കും. കേരളത്തിൽ ലോകസമാധാന സമ്മേളനം വിളിച്ചുചേർക്കും’, ധനമന്ത്രി വ്യക്തമാക്കി. ഏതായാലും, രണ്ടാം പിണറായി സർക്കാരിന്റെ ഈ പ്രഖ്യാപനം പരിഹാസങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വാളയാർ അതിർത്തി പോലും കടന്നിട്ടില്ലാത്ത, കനൽ തരി ലോകസമാധാനത്തിന് പണം മാറ്റി വെക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് ഒരു കൂട്ടർ തുറന്നടിച്ചു. എന്തായാലും കക്കാൻ ഇങ്ങനെ സ്റ്റൈലൻ വഴി പറഞ്ഞ് കൊടുക്കുന്ന ഉപദേശി ആരായാലും അവർക്ക് സല്യൂട്ട് എന്നും സോഷ്യൽ മീഡിയ വഴി പരിഹസിക്കുന്നവരുണ്ട്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ: 

ജില്ലാ സ്‌കിൽ പാർക്കുകൾക്കായി 350 കോടി.

മൈക്രോ ബയോളജി സെന്റർ ഓഫ്‌ എക്‌സലൻസ്‌ സ്ഥാപിക്കും.

ഫൈവ്‌ ജി മൊബൈൽ സേവനം വേഗത്തിലാക്കും.

ഉന്നതവിദ്യാഭ്യാസത്തിന്‌ 200 കോടി.

കണ്ണൂരിൽ പുതിയ ഐടി പാർക്ക്‌.

കൊല്ലത്ത്‌ ടെക്‌നോപാർക്ക്‌.

നാല്‌ ഐടി ഇടനാഴികൾ നിർമ്മിക്കും.

ഐ ടി സ്ഥാപനങ്ങളിൽ സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ്‌.

സർവ്വകലാശാലകൾക്ക്‌ 200 കോടി.

കാർഷിക മേഖലയ്‌ക്ക്‌ അടങ്കൽ 851 കോടി.

വെള്ളപൊക്ക ദുരിതം പരിഹരിക്കാൻ 140 കോടി. വിളനാശം തടയാൻ 51 കോടി.

ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക്‌ 7 കോടി, വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്‌ പ്രോത്സാഹനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button