Latest NewsNewsIndia

‘പോകാതെ കരിയിലക്കാറ്റേ ദൂരെ’, ശൂന്യമായി കോൺഗ്രസ് ആസ്ഥാനം, പഴി മുഴുവൻ കേൾക്കാൻ രാഹുലിന്റെ ജീവിതം പിന്നെയും ബാക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പരാജയം സംഭവിച്ചതോടെ കോൺഗ്രസിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു. ശൂന്യമായ കോൺഗ്രസ് ആസ്ഥാനം അണികൾക്കിടയിൽ വലിയ സങ്കടമാണ് സൃഷ്ടിക്കുന്നത്. തോൽവിയുടെ മുഴുവൻ പഴിയും ഇപ്പോൾ കേൾക്കേണ്ടി വരുന്നത് തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധിയ്ക്കും, പ്രിയങ്ക ഗാന്ധിയ്ക്കുമാണ്.

Also Read:യുദ്ധ ഭൂമിയിൽ നിന്ന് മാനുഷിക ഇടനാഴിയിലൂടെ പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ: രണ്ടു വിമാനങ്ങൾ ഡൽഹിയിലേക്ക്

ഗാന്ധി കുടുംബത്തെ മാറ്റി നിർത്തി കോൺഗ്രസിന്റെ കടിഞ്ഞാൺ മാറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്. രാഹുലും പ്രിയങ്കയും പരാജയപ്പെട്ട നേതാക്കളാണെന്നും ഇവരെ മാറ്റിനിര്‍ത്തി മറ്റാരെങ്കിലും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും തിരഞ്ഞെടുപ്പിന് മുൻപേ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു അറ്റകൈ പ്രയോഗം നടത്താനായിരുന്നു അന്ന് പാർട്ടിയുടെ തീരുമാനം.

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവെന്ന് വരുത്തിത്തീർക്കാൻ രാഹുലും പ്രിയങ്കയും നടത്തിയ ഇടപെടലുകൾ പത്രവാർത്തകൾ മാത്രമായി ഒതുങ്ങിപ്പോയി. അവയൊന്നും ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിയില്ല. സത്യത്തിൽ രാഹുൽ കടലിൽ ചാടിയതൊക്കെ വച്ച് താരതമ്യം ചെയ്യുമ്പോൾ ബിജെപി പ്രവർത്തകർ അത്രപോലും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടില്ല. എന്നിട്ടും, ബിജെപി ഭരണം തുടരണമെങ്കിൽ കോൺഗ്രസിന്റെ മുൻകാല ഭരണം എത്രത്തോളം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന് അതിൽ നിന്നും വ്യക്തമാണ്. ആ ഭരണത്തെ കവച്ചുവയ്ക്കും വിധം കഴിഞ്ഞ വർഷങ്ങളിൽ ബിജെപി കൃത്യമായ വികസനങ്ങളോടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button